പൊള്ളാച്ചി: പൊള്ളാച്ചിയില്‍ യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്ത പോലീസുകാരനെ അറസ്റ്റ്‌ചെയ്തു. ചെന്നൈ ആംഡ് പോലീസ് സേനയിലെ പോലീസുകാരനായ രാമാപുരക്കാരന്‍ നേശമണിയാണ് (31) അറസ്റ്റിലായത്. നേശമണിയും യുവതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായെന്നാണ് പോലീസ് പറയുന്നത്. 

തുടര്‍ന്ന്, യുവതി വേറെ വിവാഹംകഴിച്ചു. ഇതോടെ ഫോണ്‍ സ്വിച്ച് ഓഫാക്കി. ഇതില്‍ പ്രകോപിതനായി പ്രതി യുവതിക്കൊപ്പം എടുത്ത ഫോട്ടോകള്‍ സമൂഹികമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.

യുവതി പൊള്ളാച്ചി വനിതാപോലീസില്‍ പരാതി നല്‍കിയതനുസരിച്ച് പ്രത്യേക പോലീസ് സംഘം ചെന്നൈയില്‍ച്ചെന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.