അയര്‍ക്കുന്നം: 21-കാരിയായ യുവതിയെ പീഡിപ്പിച്ച് ഒളിവില്‍പ്പോയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. പാലായില്‍ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശി പാലാ ചെത്തിമറ്റം ഇല്ലിക്കല്‍ വീട്ടില്‍ ശിവ സേവ്യറിനെ (31) യാണ് അയര്‍ക്കുന്നം പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. മധുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

അയര്‍ക്കുന്നത്ത് കിണര്‍പണിക്കെത്തിയ യുവാവ്, യുവതിയുമായി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ. രാധാകൃഷ്ണന്‍, പോലീസുകാരായ ജയകൃഷ്ണന്‍, ശങ്കര്‍, വനിതാ പോലീസ് ബിനുമോള്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.