ആറ്റിങ്ങല്‍: സ്‌കൂള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തയ്യല്‍ക്കാരനെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റു ചെയ്തു. ആറ്റിങ്ങല്‍ പാലസ് റോഡില്‍ തയ്യല്‍ക്കട നടത്തുന്ന കിളിമാനൂര്‍ പനപ്പാംകുന്ന് ആര്‍.എസ്.നിലയത്തില്‍ രാജേന്ദ്രന്‍ (50) ആണ് അറസ്റ്റിലായത്.

കടയില്‍ പാന്റ്സും ഉടുപ്പും തയ്പിക്കാനെത്തുന്ന ആണ്‍കുട്ടികളെ ഇയാള്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും കാട്ടി വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തില്‍ പീഡനത്തിനിരയായ ഒന്‍പതാം ക്ലാസുകാരന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോണില്‍നിന്ന് അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ നിരവധി ആണ്‍കുട്ടികള്‍ പീഡനത്തിനിരകളായതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.വി.ബേബിയുടെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഒ. വി.വി.ദിപിന്‍, എസ്.ഐ.സനൂജ, എ.എസ്.ഐ. ഫിറോസ്ഖാന്‍, പോലീസുകാരായ ജയന്‍, ബാലു, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു

Content Highlights: tailor arrested in a pocso case in attingal trivandrum