പോത്തന്‍കോട്(തിരുവനന്തപുരം): അണ്ടൂര്‍ക്കോണം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പട്ടാപ്പകല്‍ അതിക്രമിച്ചു കയറി മോഷണം. ആശുപത്രി മുറിക്കുള്ളില്‍ കയറിയ യുവാവ് ഇഞ്ചക്ഷന്‍ സിറിഞ്ചുകളും സൂചികളുമായി കടന്നു.

ബുധനാഴ്ച ഉച്ചയോടെ ചികിത്സയ്ക്കെന്ന വ്യാജേന ആശുപത്രിയില്‍ കയറിയ യുവാവ്, മുറിയില്‍ സൂക്ഷിച്ചിരുന്ന ഇഞ്ചക്ഷന്‍ സൂചികളും സിറിഞ്ചുകളും കൈക്കലാക്കി ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ പിന്തുടര്‍ന്നെങ്കിലും യുവാവിനെ പിടികൂടാനായില്ല.

പോത്തന്‍കോട് എസ്.ഐ. അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി കേസെടുത്തു.

Content Highlights: syringe theft in a government hospital in trivandrum