ചെറുതുരുത്തി: സാരി ദേഹത്ത് ചുറ്റി മണ്ണെണ്ണ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. നാട്ടുകാർ ബഹളംവെച്ചതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് 30 വയസ്സ് തോന്നിക്കുന്ന യുവാവ് കാറോടിച്ച് വന്ന് സാരിചുറ്റി ചെറുതുരുത്തിയിലെ പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന് സമീപം മണ്ണെണ്ണ ദേഹത്ത് ഒഴിച്ചത്.

തീപ്പെട്ടി ഉരച്ചെങ്കിലും കത്തിയില്ല. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ബഹളം വെച്ചതിനെത്തുടർന്ന് ആത്മഹത്യാശ്രമം ഉപേക്ഷിച്ച് ആളുകളെ തട്ടിമാറ്റി കാറിൽ ഇയാൾ തിരിച്ചുപോകുകയായിരുന്നു. ചെറുതുരുത്തി സ്വദേശിയായ യുവാവ് വീട്ടിലെ പ്രശ്നം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പറയപ്പെടുന്നത്. ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ടോൾഫ്രീ ഹെൽപ് ലൈൻ നമ്പർ - 1056)

 

Content Highlights:suicide attempt by a youth in cheruthuruthy