ചെറുതുരുത്തി: ചെറുതുരുത്തി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു. പ്ളസ്വണ്‍ വിദ്യാര്‍ഥിയായ ചെറുതുരുത്തി പണിക്കവീട്ടില്‍ ഖാലിദിന്റെ മകന് അബ്ദുള്‍ റഹീമിനാണ് മര്‍ദനമേറ്റത്.
നടന്നുപോകുമ്പോള്‍ ഗ്രൗണ്ടിന്റെ ഭാഗത്തുവെച്ച് നാലു വിദ്യാര്‍ഥികള്‍ ചേര്‍ന്നു മര്‍ദിക്കുകയായിരുന്നുവെന്ന് അബ്ദുള്‍ റഹീം പറയുന്നു. ചെവിക്കും കഴുത്തിലും പരിക്കേറ്റ അബ്ദുള്‍ റഹീമിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സ്റ്റിച്ചിട്ടു. മുമ്പും ഇവര്‍ അബ്ദുള്‍ റഹീമിനോട് മോശമായി പെരുമാറിയിരുന്നതായി പറയുന്നു. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി.
Content Highlights: student attacked by schoolmates cheruthuruthy government school