അമ്പലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന കാമുകിയെ കാണാന്‍ പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിയും സുഹൃത്തും പോലീസ് വലയിലായി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. 

ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുരക്ഷാജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. സിനിമയില്‍ കണ്ടത് അനുകരിച്ചതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. സഹപാഠിയുടെ കൈയില്‍നിന്നാണ് പര്‍ദ സംഘടിപ്പിച്ചത്. ഇരുവരെയും പോലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

Content Highlights: student and his friend wore pardha and came to hospital to meet lover, police detained