വെണ്ണിക്കുളം(എറണാകുളം): ശാസ്താംമുകൾ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുന്ന 17 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പോലീസ് പിടിയിലായി. പെൺകുട്ടി നാലുമാസം ഗർഭിണിയാണ്. കഴിഞ്ഞ നാലുവർഷമായി പെൺകുട്ടിയുടെ അമ്മയുമായി ഒന്നിച്ചു താമസിച്ചു വരികയായിരുന്നു.

പ്രതിയെ വ്യാഴാഴ്ച രാത്രിയോടെ പുത്തൻകുരിശ് പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയായി ചലിക്കര, കരിമുകൾ ഭാഗങ്ങളിലെ ഒഴിഞ്ഞ വീടുകളിലും റബ്ബർ തോട്ടങ്ങളിലും ഒളിച്ചു താമസിച്ചുവരികയായിരുന്നു.