വരാപ്പുഴ: ദേവസ്വംപാടം സ്വദേശി വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളില്‍ പലരും നിരപരാധികളെന്ന് അന്വേഷണസംഘം.

Sreejithഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുന്നതല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഒമ്പത് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. വാസുദേവന്റെ ആത്മഹത്യയ്ക്ക് പ്രേരണയാകുന്ന തരത്തില്‍ യാതൊരു കുറ്റവും കസ്റ്റഡിയിലെടുത്ത പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

സംഭവവുമായി ബന്ധപ്പെട്ട് 11 പേരെയാണ് പിടികൂടിയിരുന്നത്. ഇതില്‍ ഒരാളെ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ട് വിട്ടയച്ചു. മറ്റൊരു പ്രതിയായ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ചു. അവശേഷിക്കുന്ന ഒമ്പത് പ്രതികളില്‍ രണ്ടുപേര്‍ മാത്രമാണ് അക്രമംനടന്ന സ്ഥലത്ത് പോയിട്ടുള്ളത്. ബാക്കി ഏഴ് പ്രതികള്‍ക്കും സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണസംഘം പറയുന്നു.

വാസുദേവന്റെ വീടാക്രമിക്കുന്ന സമയത്ത് ശ്രീജിത്ത് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വീട്ടിലായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

 

Content highlights: Police , Varappuzha custodial death, Crime news, Sreejith custodial death