ഫ്‌ളോറിഡ(യുഎസ്എ): പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ലൈംഗികചൂഷണത്തിനിരയാക്കിയ അധ്യാപിക അറസ്റ്റില്‍. ഫ്‌ളോറിഡയിലെ സ്‌പോര്‍ട്‌സ് അക്കാദമിയായ ഐ.എം.ജി. അക്കാദമിയില്‍ അധ്യാപികയായിരുന്ന ടെയ്‌ലര്‍ ആന്‍ഡേഴ്‌സണെ(38)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ ദിവസങ്ങളായി അറസ്റ്റ് ഒഴിവാക്കാന്‍ മുങ്ങിനടന്നിരുന്ന അധ്യാപിക തിങ്കളാഴ്ച കീഴടങ്ങുകയായിരുന്നു. വിദ്യാര്‍ഥിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ അക്കാദമിയില്‍നിന്ന് ദിവസങ്ങള്‍ക്ക് മുമ്പേ പുറത്താക്കിയിരുന്നു. 

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന സംഘമാണ് അധ്യാപിക വിദ്യാര്‍ഥിയെ ചൂഷണം ചെയ്യുന്നതായുള്ള വിവരം അക്കാദമി അധികൃതരെ അറിയിച്ചത്. അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില അഭ്യൂഹങ്ങളും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ വിദ്യാര്‍ഥിയില്‍വനിന്ന് വിവരങ്ങള്‍ തിരക്കിയപ്പോള്‍ കുട്ടി എല്ലാം തുറന്നുപറയുകയായിരുന്നു. അധ്യാപികയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും കുട്ടി സമ്മതിച്ചു. ഇതോടെയാണ് 2021 ജനുവരിയില്‍ അക്കാദമിയില്‍ ജോലിയില്‍ പ്രവേശിച്ച ടെയ്‌ലര്‍ ആന്‍ഡേഴ്‌സണെ അധികൃതര്‍ പുറത്താക്കിയത്. വിദ്യാര്‍ഥിയുടെ കുടുംബത്തെയും പോലീസിനെയും വിവരമറിയിക്കുകയും ചെയ്തു. 

വിദ്യാര്‍ഥിയുമായി ബന്ധം സ്ഥാപിച്ച അധ്യാപിക മൊബൈല്‍ ഫോണിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സന്ദേശങ്ങള്‍ അയച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ബീച്ചിലേക്ക് കൊണ്ടുപോവുകയും കാറിനുള്ളിവെച്ച് ലൈംഗികചൂഷണത്തിനിരയാക്കിയെന്നും കണ്ടെത്തി. തുടര്‍ന്നാണ് ആന്‍ഡേഴ്‌സണെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 

Content Highlights: sports academy teacher arrested for sexual abusing minor student