കോട്ടയം: മണിമലയില്‍ ആറ്റില്‍ ചാടിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ കാണാതായി. കങ്ങഴ സ്വദേശി പ്രകാശനെയാണ് മണിമലയാറ്റില്‍ കാണാതായത്. ഇയാളെ കണ്ടെത്താനായി അഗ്നിരക്ഷാസേനയും സ്‌കൂബ ടീം അംഗങ്ങളും തിരച്ചില്‍ തുടരുകയാണ്. 

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് പ്രകാശന്‍ മണിമല വലിയ പാലത്തില്‍നിന്ന് മണിമലയാറ്റിലേക്ക് ചാടിയത്. ആറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നാണ് നിഗമനം. എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് ഇതുവരെ വ്യക്തമല്ല. 

Content Highlights: special village officer jumped into river in manimala kottayam