ശ്രീകണ്ഠപുരം: വീട്ടിലുണ്ടായ നിസ്സാര തര്‍ക്കത്തിന്റെ പേരില്‍ അമ്മയെ മകന്‍ തല്ലിച്ചതച്ചു. വാരിയെല്ലിനും തലയ്ക്കും വയറിനും ഉള്‍പ്പെടെ സാരമായി പരിക്കേറ്റനിലയില്‍ പയ്യാവൂര്‍ വഞ്ചിയം കോളനിയിലെ പുതുശ്ശേരി രാധയെ (40) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീടിനടുത്തപറമ്പില്‍നിന്നുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ മകന്‍ അഖില്‍രാജ് (23) രാധയെ കല്ലുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.

നിലവിളി കേട്ട് ഓടിയെത്തിയവര്‍ കണ്ടത് ചോരയില്‍ കുളിച്ച് ബോധരഹിതയായി കിടക്കുന്ന രാധയെയാണ്. തുടര്‍ന്ന് നാട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്. അഖില്‍ ഒളിവിലാണ്.

Content Highlight: son beats mother in Sreekandapuram