കണ്ണൂർ: ആലക്കോട് തിമിരിയിൽ മകന് പിന്നാലെ അമ്മയേയും ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയിൽ സന്ദീപ് (35) മാതാവ് ശ്യാമള (55) എന്നിവരാണ് മരിച്ചത്.

സന്ദീപിനെ ശനിയാഴ്ച രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ മാതാവ് ശ്യാമളയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഞായറാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ ശ്യാമളയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:son and mother commits suicide in alakkode kannur