മുക്കൂട്ടുതറ: മുക്കൂട്ടുതറയില്‍ പ്രചാരണത്തിനിടെ ജനപക്ഷം സെക്യുലര്‍ സ്ഥാനാര്‍ഥി പി.സി.ജോര്‍ജിനെ മാലയിട്ട് സ്വീകരിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്ത വിദ്യാര്‍ഥിനിയെ സാമൂഹികമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ വെള്ളിയാഴ്ച പൊന്‍കുന്നം പോലീസ് വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെ|ടുത്തി.

കഴിഞ്ഞ 25-നാണ് സംഭവം. മുക്കൂട്ടുതറയില്‍ ബന്ധുവീട്ടിലെത്തിയ പൊന്‍കുന്നം സ്വദേശിനിയായ വിദ്യാര്‍ഥിനി ബന്ധുക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയിരുന്നു.

സ്ഥാനാര്‍ഥിയെ മാലയിട്ട് സ്വീകരിച്ച ചിത്രം മോശം പരാമര്‍ശങ്ങളോടെ സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥിനിയുടെ മൊഴി കോടതിയില്‍ ഹാജരാക്കി റിപ്പോര്‍ട്ട് വാങ്ങിയശേഷം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്ന് പൊന്‍കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.വിനോദ് പറഞ്ഞു.