തിരൂരങ്ങാടി: പുഴയില്‍നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടലുണ്ടിപ്പുഴയിലെ കാച്ചടി തേര്‍ക്കയം പാലത്തിനടിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അസ്ഥികളുടെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെടുത്തു.

മനുഷ്യന്റെതെന്ന് കരുതുന്ന തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. തിരൂരങ്ങാടി പോലീസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫോറന്‍സിക് പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുമാണെന്നാണ് പ്രാഥമിക വിവരം. പരിശോധനാഫലം കിട്ടുന്നതോടെ തുടര്‍നടപടികളെടുക്കുമെന്ന് തിരൂരങ്ങാടി എസ്.എച്ച്.ഒ. കെ. മുഹമ്മദ് റഫീഖ് അറിയിച്ചു.

കടലുണ്ടിപ്പുഴയിലെ കാച്ചടി തേര്‍ക്കയം പാലത്തിനടിയില്‍നിന്ന് പോലീസ് നടത്തിയ പരിശോധനയില്‍ അസ്ഥികളുടെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെടുത്തപ്പോള്‍

Content Highlights: skull and bones found from kadalundi river