അഗര്‍ത്തല: ത്രിപുരയില്‍ ഓട്ടോ യാത്രികരായ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് പിടികൂടി. ഓട്ടോഡ്രൈവറായ 34കാരനെയാണ് ത്രിപുര പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. സംഭവത്തില്‍ പ്രതികളായ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

നവംബര്‍ ഒമ്പതിനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും സഹോദരിയെയും ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയത്. കൈലാശഹാര്‍ ടൗണില്‍നിന്ന് വീട്ടിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയ സഹോദരിമാരെ മറ്റു രണ്ട് പേരുടെ സഹായത്തോടെയാണ് തട്ടിക്കൊണ്ടുപോയത്.

ഓട്ടോഡ്രൈവറുടെ വീട്ടിലെത്തിച്ച പെണ്‍കുട്ടികളെ തടവിലാക്കുകയും രണ്ട് ദിവസം തുടര്‍ച്ചയായി പീഡനത്തിനിരയാക്കുകയും ചെയ്തു. രണ്ട് ദിവസത്തിനിടെ ഓട്ടോഡ്രൈവറും ഇയാളുടെ സുഹൃത്തുക്കളായ രണ്ടുപേരും പലതവണ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് നവംബര്‍ 12ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടികളെ തെലിയാമുറ റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു. പിന്നീട് റെയില്‍വേ പോലീസെത്തിയാണ് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Content Highlights: Sisters held captive for 2 days, gang-raped by 3 men in tripura; one arrested