തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവ പരിശോധനയില്‍ പുരുഷ ബീജം കണ്ടെത്താനായില്ലെന്ന് സാക്ഷി മൊഴി. കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയിലെ സീനിയര്‍ സയന്റിസ്റ്റ് ചിത്ര, ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ഗീത എന്നിവരാണ് കോടതിയില്‍ മൊഴി നല്‍കിയത്. അഭയാകേസിന്റെ വിചാരണയ്ക്ക് ഇടയിലാണ് ഇരുവരും ഇത്തരത്തില്‍ സാക്ഷിമൊഴി നല്‍കിയത്. തിരുവനന്തപുരം ലാബിലെ മുന്‍ ഉദ്യോഗസ്ഥരാണ് ഇരുവരും.

 

സിസ്റ്റര്‍ അഭയയുടെ രാസ പരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും എതിരെ മനുഷാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു.  പിന്നീട് സിജെഎം കോടതി ചിത്രയെയും ഗീതയെയും വെറുതെ വിടുകയായിരുന്നു. 

Content Highlight: Sister Abhaya case; Evidence did not find male sperm on chemical examination