അഞ്ചാലുംമൂട് (കൊല്ലം) : ഭിന്നശേഷിക്കാരിയായ ഭാര്യയുടെ കാൽ ഗ്രേഡ് എസ്.ഐ. ആയ ഭർത്താവ് ചവിട്ടിയൊടിച്ചതായി കേസ്.

പോലീസ് പറഞ്ഞത്: പരവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. അനിൽകുമാറും ഭാര്യ കടവൂർ ഒറ്റക്കൽ നഗർ െറസിഡന്റ് അസോസിയേഷൻ-42, അനിൽ മന്ദിരത്തിൽ ജയശ്രീയുമായി കഴിഞ്ഞദിവസം വഴക്കുണ്ടായി. ഇതിനിടെ അനിൽകുമാർ ഭാര്യയുടെ സ്വാധീനക്കുറവുള്ള കാൽ ചവിട്ടിയൊടിച്ചു. ജയശ്രീ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അനിൽകുമാറിന്റെ പേരിൽ കേസെടുത്തതായി അഞ്ചാലുംമൂട് സി.ഐ. അനിൽകുമാർ പറഞ്ഞു.

Content Highlight: SI booked for brutally attacking wife