കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി ഉൾപ്പെടെ നാലു പേർക്ക് കൂടി ജാമ്യം. ഒന്നാം പ്രതി റഫീഖ്, രണ്ടാം പ്രതി രമേശൻ, മൂന്നാം പ്രതി ശരത്, നാലാം പ്രതി അഷ്റഫ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

വിവാഹാലോചനയ്‌ക്കെന്നു പറഞ്ഞാണ് പ്രതികൾ നടിയുടെ കുടുംബത്തെ സമീപിച്ചത്. തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. നടി പോലീസിൽ പരാതി നൽകിയതോടെ പ്രതികൾക്കെതിരേ മറ്റുചില യുവതികളും സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു.

Content Highlights:shamna kasim blackmail case three more accused gets bail