കന്യാകുമാരി(തമിഴ്‌നാട്): കന്യാകുമാരി ജില്ലയിലെ എസ്.ടി. മാങ്കോടില്‍ ആരാധനാലയത്തിന്റെ മറവില്‍ അനാശാസ്യം നടത്തിയ ഏഴുപേര്‍ പിടിയില്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് കന്യാകുമാരി നിതിരവിള പോലീസ് അറസ്റ്റ് ചെയ്തത്.

എസ്.ടി. മാങ്കോട് സ്വദേശി ലാല്‍ഷൈന്‍ സിങ്, കളിയിക്കാവിള സ്വദേശി ഷൈന്‍, മേക്കോട് സ്വദേശി ഷിബിന്‍, ഞാറവിള സ്വദേശി റാണി, സുഗന്ധി, തിരുവനന്തപുരം സ്വദേശികളായ രണ്ടുപെണ്‍കുട്ടികള്‍ എന്നിവരാണ് പിടിയിലായത്. ആരാധനാലയത്തിനായി ലാല്‍ഷൈന്‍ സിങ്ങാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭമാണ് ഇവിടെ നടന്നിരുന്നത്. 

ഇവിടേക്ക് നിരന്തരം വാഹനങ്ങള്‍ വന്നിരുന്നതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും നിതിരവിള പോലീസ് ആരാധനാലയമായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലെത്തി റെയ്ഡ് നടത്തുകയുമായിരുന്നു. പിടിയിലായ 19-കാരിയെ നിര്‍ബന്ധിച്ചാണ് പെണ്‍വാണിഭകേന്ദ്രത്തില്‍ എത്തിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Content Highlights: sex racket busted in kanyakumari seven arrested