മുംബൈ: താനെയിലെ ഭിവൺഡിയിൽ കാണാതായ ഏഴുവയസ്സുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ അയൽവാസിയായ മുപ്പതുകാരനാണ് അറസ്റ്റിലായത്.
ശനിയാഴ്ചയാണ് സുഭാഷ്‌നഗർ നിവാസിയായ പെൺകുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ പോലീസിനു പരാതി നൽകുന്നത്. രാത്രി ഒമ്പതോടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തിരച്ചിലിനൊടുവിൽ ഞായറാഴ്ച പുലർച്ചെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെ വ്യവസായയൂണിറ്റിനു സമീപമുള്ള പൊന്തക്കാട്ടിൽ മൃതദേഹം കണ്ടെത്തി. കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് ബൊയ്‌വാഡ പോലീസ് അറിയിച്ചു. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
വീടിനുപുറത്തുനിന്ന കുട്ടിയെ അയൽവാസി തട്ടിക്കൊണ്ടുപോയി ആരുമില്ലാത്ത സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയാണ് ഉണ്ടായതെന്ന് ഭിവൺഡി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ രാജ്കുമാർ ഷിൻഡെ പറഞ്ഞു.
Content Highlights: Seven years old child raped by neighbour