ആലപ്പുഴ: പത്തിയൂരില്‍ ഏഴു വയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം. പത്തിയൂര്‍ സ്വദേശി രാജേഷാണ് മദ്യലഹരിയില്‍ മകളെ ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന രാജേഷ് മക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഇത് ആവര്‍ത്തിച്ചു. ഏഴു വയസ്സുള്ള മകളെ ക്രൂരമായാണ് ഇയാള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതി ഉയര്‍ന്നപ്പോള്‍ പോലീസ് പല തവണ താക്കീത് നല്‍കിയിരുന്നു. എന്നാല്‍, ഇയാള്‍  ക്രൂരത ആവര്‍ത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനെ കരിയിലക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. 

Content Highlights: seven year old girl brutally attacked by father in alappuzha