അഗർത്തല: ഏഴ് ആൺകുട്ടികൾ ചേർന്ന് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. വെസ്റ്റ് ത്രിപുരയിലെ തബാരിയയിൽ താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഏഴ് ആൺകുട്ടികൾക്കെതിരേയാണ് കേസെടുത്തതെന്നും ഇവരിൽ ആറ് പേരെയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളെല്ലാം പെൺകുട്ടിയുടെ വീടിന് സമീപത്തുള്ളവരാണ്. പതിവുപോലെ പെൺകുട്ടിയെ ഒളിച്ചുകളിക്കാൻ കൂട്ടിക്കൊണ്ടുപോയ ആൺകുട്ടികൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി സംഭവം മാതാപിതാക്കളോട് വിവരിച്ചതോടെ ഇവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതികളിൽ നാല് പേരെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. 12 വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികൾക്ക് കോവിഡ് പോസിറ്റീവായതിനാൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽപോയ ഒരാൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights:seven boys raped eight year old girl in tripura