തൃശ്ശൂർ: സീരിയൽനടിയെ പീഡിപ്പിച്ച കേസിൽ കൊടകര കുഴുപ്പുള്ളി സ്വദേശി സിജിന്റെ (36) ജാമ്യാപേക്ഷ തള്ളി. ജില്ലാ സെഷൻസ് ജഡ്ജ് ഡി. അജിത് കുമാറാണ് ജാമ്യം നിഷേധിച്ചത്.

സീരിയലുകളിൽ പ്രധാന താരങ്ങളുടെ മേക്കപ്മാനായി ജോലി ചെയ്യുന്നയാളാണ് പ്രതി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു പ്രോസിക്യൂഷനുവേണ്ടി ഹാജരായി.