പേയാട്: കത്തികാട്ടി ഭീഷണിപ്പെടുത്തുകയും കുത്തിപ്പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലംകോണം പോങ്ങുവിള പുത്തന്‍വീട് അബിത മന്‍സിലില്‍ എ.ഹര്‍ഷാദാണ് അറസ്റ്റിലായത്.

ഒളിവിലായിരുന്ന ഇയാളെ കരുനാഗപ്പള്ളി എസ്.ഡി.പി.ഐ. ഓഫീസില്‍നിന്നാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ സെപ്റ്റംബര്‍ 11-ന് രാത്രി എട്ടിന് പേയാട് ചന്തമുക്കില്‍ കണ്ണന്‍ എന്നു വിളിക്കുന്ന സന്തോഷിനെ(25) കുത്തിപ്പരിക്കേല്പിച്ച കേസിലാണ് മലയിന്‍കീഴ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.