ആലപ്പുഴ: മാവേലിക്കര വെട്ടിയാറില്‍ ഡി.വൈ.എഫ്.ഐ- എസ്.ഡി.പി.ഐ. സംഘര്‍ഷം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

നേരത്തെ ഡി.വൈ.എഫ്.ഐ-എസ്.ഡി.പി.ഐ. സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശമാണ് വെട്ടിയാര്‍. കഴിഞ്ഞദിവസം രാത്രിയും ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണമുണ്ടായത്. 

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ അരുണിനാണ് വെട്ടേറ്റത്. മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. ഒരു ബൈക്കും അക്രമികള്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Content Highlights: sdpi attack against dyfi workers in mavelikkara alappuzha