കര്‍ണൂല്‍ (ആന്ധ്രാപ്രദേശ്): വിവാഹ വാഗ്ദാനം നിരസിച്ചതിന് അധ്യാപകന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കഴുത്ത് ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ചു. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ റോക് വെല്‍ ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശങ്കറാണ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചെത്തി ആയിരുന്നു അധ്യാപകന്റെ പ്രതികാര നടപടി. വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അധ്യാപകനെ നാട്ടുകാര്‍ പിടികൂടി  മര്‍ദിച്ച ശേഷം പോലീസിന് കൈമാറി. പരിക്കേറ്റതിനെതുടര്‍ന്ന് അദ്ദേഹത്തെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അധ്യാപകനും വിദ്യാര്‍ത്ഥിനിയും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: School teacher slits student's throat