കൊട്ടിയം: സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച പതിനെട്ടുകാരനെ കണ്ണനല്ലൂര്‍ പോലീസ് പിടികൂടി. പതിന്നാലുകാരിയായ പെണ്‍കുട്ടിയോടാണ് അതിക്രമം കാട്ടിയത്.

സംഭവം പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് പറഞ്ഞു. അമ്മയും കുട്ടിയും പോലീസിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോക്‌സോ നിയമമനുസരിച്ച് കേസെടുത്തു.

അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍കുമാര്‍, എസ്.ഐ.സജീവ്, എ.എസ്.ഐ. സതീഷ്, എസ്.സി.പി.ഒ. ജീസ ജയിംസ്, സി.പി.ഒ.മാരായ സുധ, ലാലു മോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.