തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്കൂൾജീവനക്കാരൻ പിടിയിൽ. പുനലൂർ തിങ്കൾകരിക്കകം മാർത്താണ്ഡംകര ഏഴംകുളം അദ്വൈതം വീട്ടിൽ ബിജു(46)വിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഡിസംബർ 21-നാണ് പെൺകുട്ടിക്കു നേരേ അതിക്രമം നടന്നതെങ്കിലും ഇതു സംബന്ധിച്ചു പരാതി ലഭിച്ചിരുന്നില്ല. എന്നാൽ, ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് അടുത്തിടെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴക്കൂട്ടം എസ്.എച്ച്.ഒ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. വിപിൻകുമാർ, എസ്.സി.പി.ഒ. ബൈജു, സി.പി.ഒ.മാരായ സജാദ്, അൻസിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights:school employee arrested in rape attempt case