മുംബൈ: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. മുംബൈയിലെ സ്വകാര്യ സ്‌കൂളിലെ ബസ് ഡ്രൈവറായ സന്ദീപ് മിശ്ര (26), ശിവ പ്രസാദ് (29) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം സാന്താക്രൂസ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്‌കൂള്‍ ബസില്‍ വെച്ച് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പച്ചത്.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ വിദേശത്തായിരുന്നു. ജനുവരി 14ന് അമ്മ മടങ്ങിയെത്തിയപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി തുറന്നുപറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബസിലെ ക്ലീനറായ ശിവപ്രസാദ് വിദ്യാര്‍ഥികള്‍ക്ക് നഗ്നദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കാറുള്ളതായി പിടിയിലായ ഡ്രൈവര്‍ സന്ദീപ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Content HIghlights: School bus driver and cleaner arrested for raping mentally challenged girl