ഇടുക്കി; ശാന്തന്‍പാറയില്‍ കൊല്ലപ്പെട്ട ജൊവാനയോട് പിതൃസഹോദരനായ വിജോഷിന്റെ പ്രാര്‍ത്ഥന ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. ജൊവാനയുടെ സംസ്‌കാരം ഇന്ന് നടക്കാനിരിക്കെ ഫെയ്‌സ്ബുക്കിലൂടെയാണ് വൈദികന്‍ കൂടിയായ വിജോഷ് ഈ കുറിപ്പിട്ടത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
കുഞ്ഞുസേ....
നിന്റെ പപ്പയോടും നിന്നോടും എല്ലാവരോടും ലിജിഅമ്മ തെറ്റുചെയ്തു..വല്യചാച്ചയ്ക്ക്‌റിയാം നീയും റിജോ പപ്പയും ലിജിയമ്മ യോട് ക്ഷമിക്കൂമെന്ന്. അതുപോലെ വല്യചാച്ചനം ,ജിജോചാച്ചനും, പപ്പിച്ചിയും , കൊച്ചാമ്മിയും .ജോയലും ജോഫിറ്റയും,
സോളിയപ്പയും ,സിന്ധുമ്മയും ചാച്ചന്‍മാരും, ആന്റിമാരും മറ്റെല്ലാവരും ലിജിയമ്മയോട് ഈശോയെ പ്രതി ക്ഷമിക്കുവാ .....കുഞ്ഞുസേ...മാലാഖകുഞ്ഞേ,,,നീ ഈശോയോട് ലിജിയമ്മയ്ക്കും ആ അങ്കിളിന്നും വേണ്ടി പ്രാര്‍ത്ഥിക്കണേ Love U കുഞ്ഞപ്പ....
ജൊവാനയുടെ അച്ഛന്‍ റിജോഷിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ലിജിയും സുഹൃത്ത് വസീമും നാടുവിട്ടിരുന്നു. പോലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ വെച്ച് ജൊവനയ്ക്ക് വിഷം നല്‍കിയ ശേഷം ലിജിയും വസീമും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂവരെയും ഹോട്ടല്‍ ജീവനക്കാര്‍ കണ്ടെത്തുമ്പോഴേക്കും ജൊവാന മരിച്ചിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വസീമിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ലിജി അപകട നില തരണം ചെയ്തു. ജൊവാനയുടെ മൃതദേഹം ഏറ്റുവാങ്ങാനായി മുംബൈയിലെത്തിയ ഫാദര്‍ വിജോഷ് ലിജിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
Content Highlight: Santhan para murder case