എടത്തനാട്ടുകര: കോട്ടപ്പള്ള വട്ടമണ്ണപുറം റോഡിലെ സഫിയ റെഡിമെയ്ഡ് എന്ന സ്ഥാപനത്തില്‍ മോഷണം. ഞായറാഴ്ചരാവിലെ സ്ഥാപനമുടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. കടയുടെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.

150-ഓളം മാക്‌സികള്‍, ചുരിദാര്‍, ലഗ്ഗിന്‍സ്, ഉടുപ്പുകള്‍ എന്നിങ്ങനെ 60,000 രൂപയുടെ വസ്ത്രങ്ങളും 400 രൂപയും നഷ്ടപ്പെട്ടതായി സ്ഥാപനമുടമ പറഞ്ഞു. നാട്ടുകല്‍ പോലീസ് പരിശോധന നടത്തി.

content Highlight: Robbery in textiles after broken lock in Edathanattukara