ചെന്നൈ: വീട്ടിൽ മസാജ് ചെയ്യാനെത്തി ഏഴുലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്തു. ആൾവാർപ്പെട്ടിലെ വീനസ് കോളനിയിലെ രാധ ഡാൽമിയയ്ക്ക് മസാജ് ചെയ്യാൻ എത്തി ആഭരണങ്ങൾ മോഷ്ടിച്ച ഷർമിള (36)യെയാണ് അറസ്റ്റ് ചെയ്തത്.

മസാജ് ചെയ്യുന്നതിനിടെ ഊരി വെച്ചിരുന്ന വൈരവള, വൈരമോതിരം, വൈരക്കമ്മൽ, ഒരു ജോഡി ബ്രേസ്‌ലെറ്റ് എന്നിവയാണ് മോഷ്ടിച്ചത്. രാധ ഡാൽമിയ നൽകിയ പരാതിയിൽ തേനാംപ്പേട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷർമിളയെ അറസ്റ്റ് ചെയ്തത്.

രാധ ഡാൽമിയയ്ക്ക് കഴിഞ്ഞ 15 വർഷമായി ഷർമിള മസാജ് ചെയ്ത് വരികയായിരുന്നു.

Content Highlights: robbery