കോട്ടയം: നഗരമധ്യത്തില്‍ തിരുനക്കര മൈതാനത്ത് വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലാട് സ്വദേശി ശശികുമാര്‍ ആണ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ശശികുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ഇതിനെത്തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ഇദ്ദേഹം നേരത്തെ സര്‍വീസില്‍നിന്ന് വി.ആര്‍.എസ്. എടുത്തതാണെന്നും വിവരമുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: retd police officers suicide attempt in kottayam