കൊല്ലം : യുവതിയെ പീഡിപ്പിച്ച കേസില്‍ അറുപത്തിരണ്ടുകാരന്‍ ശക്തികുളങ്ങര പോലീസിന്റെ പിടിയിലായി.

നെടുമ്പന ഐശ്യര്യഭവനത്തില്‍ രവീന്ദ്രനെ(62)യാണ് അറസ്റ്റുചെയ്തത്. കൊല്ലത്തെ ദേശസാത്കൃത ബാങ്കില്‍നിന്ന് വിരമിച്ച ഇയാള്‍ മുപ്പത്തിനാലുകാരിയെയാണ് പീഡിപ്പിച്ചത്. മരുത്തടിയില്‍ ബാങ്ക് ജപ്തിചെയ്ത വീട് വൃത്തിയാക്കാനെന്നു ധരിപ്പിച്ചാണ് യുവതിയെ കൊണ്ടുപോയി പീഡിപ്പിച്ചത്.

സംഭവത്തെത്തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ബിജു, എസ്.ഐ. ഷാജഹാന്‍, എ.എസ്.ഐ. ഡാര്‍വിന്‍, സി.പി.ഒ. ഹാഷിം എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്ത രവീന്ദ്രനെ റിമാന്‍ഡ് ചെയ്തു.