ലഖ്‌നൗ: പീഡന പരാതി പിന്‍വലിക്കാത്തതില്‍ പ്രകോപിതരായി പ്രതിയുടെ ബന്ധുക്കള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിലായിരുന്നു ദാരുണമായ സംഭവം. 

ആസിഡ് ആക്രമണത്തില്‍ കാലിലും മറ്റും പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയും കുടുംബവും പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനുശേഷം പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്കും കുടുംബത്തിനുംമേല്‍ സമ്മര്‍ദ്ദമുണ്ടായി. പക്ഷേ, പരാതിയില്‍നിന്ന് പിന്മാറില്ലെന്ന് പെണ്‍കുട്ടി ഉറപ്പിച്ചുപറഞ്ഞു. ഇതിനുപിന്നാലെയാണ് പ്രകോപിതരായ പ്രതികള്‍ ആസിഡ് ആക്രമണം നടത്തിയത്. 

Content Highlights: relatives of rape case accused man thrown acid to victim girl