കട്ടപ്പന: വാഴവരയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചശേഷം ഒളിവില്‍പോയ റേഷന്‍ കടയുടമയെ അറസ്റ്റ് ചെയ്തു. വാഴവര പള്ളിനിരപ്പേല്‍ കല്ലുവച്ചതില്‍ സാബു(55)വിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് സാബു പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. റേഷനിങ് മെഷീനില്‍ പഞ്ച് ചെയ്തില്ലെങ്കില്‍ കടയുടെ ലൈസന്‍സ് നഷ്ടപ്പെടും എന്നതിനാല്‍ പ്രതി പഞ്ച് ചെയ്യുന്നതിനായി എത്തിയപ്പോള്‍ വെട്ടിക്കുഴ കവലയില്‍നിന്ന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.