കോയമ്പത്തൂര്‍: മധുക്കര പോലീസും പൊള്ളാച്ചി അരികടത്ത് സ്‌പെഷ്യല്‍ സ്‌ക്വാഡ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 10,000 കിലോഗ്രാം തമിഴ്‌നാട് റേഷനരി കടത്തിയ ആളെ വാഹനത്തോടെ പിടികൂടി. പാലക്കാട് നല്ലേപ്പുള്ളി നീലിപാടം രാമകൃഷ്ണനെയാണ് (39) പോലീസ് അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂര്‍-പാലക്കാട് ഹൈവേയില്‍ രാവിലെ ഒമ്പതുമണിയോടെയാണ് ഇയാള്‍ ഓടിച്ചിരുന്ന ലോറി പരിശോധനയ്ക്കായി നിര്‍ത്തിയത്. 50 കിലോഗ്രാം വരുന്ന 200 ചാക്ക് റേഷനരി കണ്ടെത്തിയതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്ക് അരിനല്‍കിയ കോയമ്പത്തൂര്‍ സ്വദേശി ഹുസൈന്‍ ഒളിവില്‍പ്പോയി.