ബൊഗോട്ട: കൊളംബിയയിൽ 276 കുഞ്ഞുങ്ങളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയയാൾക്ക് 60 വർഷം തടവ്. ബാരൻക്വില്ല നഗരത്തിലുള്ള യുവാൻ കാർലോസ് സാഞ്ചെസിനെയാണ് ബുധനാഴ്ച കൊളംബിയൻ കോടതി ശിക്ഷിച്ചത്.
40-നടുത്ത് പ്രായമുള്ളയാളാണ് യുവാൻ. ബാരെൻക്വില്ലയിലെ ഷോപ്പിങ് കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളെയും കൗമാരക്കാരെയുമാണ് ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നത്. പണം വാഗ്ദാനം ചെയ്താണ് ഇയാൾ കുഞ്ഞുങ്ങളെ വലയിലാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞുങ്ങളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വെനസ്വേലൻ അതിർത്തിയിൽ വെച്ച് നവംബറിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.
Content Highlights: rapist punished for 60 year imprisonment in Colombia