ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിനിരയായ ആറ് വയസ്സുകാരി ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസമാണ് രഞ്ജിത് നഗര്‍ മേഖലയിലെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ 20 വയസ്സിന് മുകളില്‍ പ്രായമുള്ള യുവാവ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി പീഡിപ്പിച്ചത്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി ഇപ്പോള്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കേസില്‍ കുറ്റക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡല്‍ഹി വനിതാ കമ്മീഷനും നിര്‍ദേശം നല്‍കി. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ചയാണ് നേപ്പാള്‍ സ്വദേശിനിയായ ഒരു യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. അമര്‍ കോളനിയിലായിരുന്നു ഈ സംഭവം.

Content Highlights: raped six year old girl in critical situation