ചണ്ഡീഗഡ്; രണ്ടാനച്ഛന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 12 കാരി കുഞ്ഞിന് ജന്മം നല്‍കി. ചണ്ഡീഗഡിലാണ് സംഭവം. ഇവിടെയുള്ള സർക്കാർ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

നിരന്തരമായി രണ്ടാനച്ഛനില്‍ നിന്ന് പെണ്‍കുട്ടിയ്ക്ക് ലൈെംഗിക പീഡനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്‌കൂളില്‍ വെച്ച് പെണ്‍കുട്ടിയ്ക്ക് ഉണ്ടായ ശാരീരിക മാറ്റം അധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.  

അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ രണ്ടാമതും വിവാഹം കഴിക്കുന്നത്. അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് മദ്യപിച്ചെത്തി രണ്ടാനച്ഛന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിന് ശേഷം വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. 

Content Highlight: Raped by stepfather, 12-year-old girl delivers baby boy