കോഴിക്കോട്: പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കി. കുറ്റിയില്‍താഴം കരിമ്പയില്‍ ഹൗസില്‍ ബീരാന്‍ കോയ(59) ആണ് കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. 

ഞായറാഴ്ചയാണ് ഇയാളെ പീഡനക്കേസില്‍ പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. മൃതദേഹം ജയിലില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: rape case accused commits suicide in kozhikode sub jail