തെന്മല : പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പോലീസ് പിടിയില്‍. തൊളിക്കോട് സ്വദേശി ആല്‍ബിന്‍, പുനലൂര്‍ പേപ്പര്‍മില്‍ സ്വദേശി മഹേഷ്, ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചതിന് മുസാവരിക്കുന്ന് സ്വദേശി ഷിബിലി എന്നിവരാണ് പിടിയിലായത്.

പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. അര്‍ദ്ധരാത്രി പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്തെത്തുകയും നാട്ടുകാര്‍ അറിഞ്ഞതോടെ രക്ഷപ്പെടുകയുമായിരുന്നു.

. തെന്മല എസ്.എച്ച്.ഒ. വിനോദ്കുമാര്‍, എസ്.ഐ. ഡി.ജെ.ശാലു, എ.എസ്.ഐ. പ്രതാപന്‍, സി.പി.ഒ. മാരായ ചിന്തു, കണ്ണന്‍, ഭഗവതി, അനൂപ്, മനു, ദീപക് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.