കടുത്തുരുത്തി: പരിശോധനക്കെത്തിയ യുവതിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച എക്‌സ്റേ ക്ലിനിക് ഉടമ അറസ്റ്റില്‍.

കല്ലറ ജങ്ഷനില്‍ സ്വകാര്യ എക്‌സ്റേ ക്ലിനിക് നടത്തുന്ന കളമ്പുകാട് വരിക്കമാന്‍ തൊട്ടിയില്‍ സ്റ്റീഫനാണ്(57) പോലീസ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് 30 വയസ്സുള്ള യുവതി സ്‌കാനിങ്ങിനായി സെന്ററില്‍ എത്തിയത്.

പരിശോധനകള്‍ നടത്തുന്നതിനിടെ സ്റ്റീഫന്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ബഹളംവെച്ച് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് കടുത്തുരുത്തി സി.ഐ. കെ.ജെ.തോമസ് പറഞ്ഞു.