നെടുങ്കണ്ടം: സ്‌കൂളധ്യാപികയെ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. നെടുങ്കണ്ടത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. ഫിസിക്‌സ് അധ്യാപകനായ കൊല്ലം സ്വദേശി കെ.കെ.ഷാജി(45)ക്കെതിരേയാണ് അധ്യാപിക പരാതി നല്‍കിയത്.

കുറെ നാളുകളായി ഇയാള്‍ ലൈംഗികച്ചുവയോടെയാണ് സംസാരിക്കുന്നത്. അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചു. കഴിഞ്ഞദിവസം ലാബില്‍വച്ച് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ നെടുങ്കണ്ടം പോലീസില്‍ നല്‍കിയ പരാതിയിലുണ്ട്. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.