പരവൂർ: ട്രാൻസ്ജെൻഡറിനെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു.

കൂനയിൽ കൊച്ചാലുംമൂട് പണ്ടാരത്തുവടക്കേത്തൊടിവീട്ടിൽ മാധവനാണ് (ബാബു-59) അറസ്റ്റിലായത്. കേസിനാസ്പദമായ സംഭവം നടന്നത് 21-നായിരുന്നു. സംഭവത്തെ തുടർന്ന് ട്രാൻസ്ജെൻഡർ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. മാധവനെ റിമാൻഡ് ചെയ്തു.