കൊല്ലം : ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ പിടിയിൽ. ചാത്തന്നൂർ സ്വദേശി രതീഷ് (37) ആണ് പിടിയിലായത്. ചൊവാഴ്ച രാവിലെയായിരുന്നു സംഭവം.

ഡ്യൂട്ടിക്ക് ശേഷം വിശ്രമമുറിയിൽ കിടക്കുകയായിരുന്ന നഴ്സിനെ മുറിക്കുള്ളിലെത്തിയ രതീഷ് കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതി ബഹളം വെച്ചതിനെത്തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ ഈസ്റ്റ് പോലീസ് നഴ്സിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചികിത്സാകേന്ദ്രത്തിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights:rape attempt against nurse in covid treatment center kollam ambulance driver arrested