കരുവാരക്കുണ്ട്(മലപ്പുറം): പതിനൊന്നുകാരിയെ പീഡിപ്പിക്കാൻശ്രമിച്ച കേസിൽ യുവാവ് പിടിയിൽ.
തുവ്വൂർ കളിക്കുന്ന് അമ്പലക്കുന്ന് സ്വദേശി ആനപ്പട്ടത്ത് സാജിദിനെ(32)യാണ് സ്റ്റേഷൻഹൗസ് ഓഫീസർ എ. സജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ, കുട്ടിയുടെ വീട്ടിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇയാൾ മുൻപും മറ്റു കുട്ടികൾക്ക് നേരെ ഇത്തരത്തിലുള്ള ശ്രമങ്ങൾ നടത്തിയതായും പിന്നീട് വിദേശത്തുപോയി തിരിച്ചെത്തി ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ഉടനെയാണ് കേസിനാസ്പദമായ സംഭവമെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights:rape attempt against minor girl youth arrested