തെന്മല: പത്തുവയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് പോലീസ് പിടിയില്‍.

ഇടമണ്‍ പൂവണ്ണംമുക്ക് മുകളുവിളവീട്ടില്‍ വിനോദാണ് (38) അറസ്റ്റിലായത്. ഒരുവര്‍ഷംമുന്‍പുനടന്ന വിവരം ഭയത്താല്‍ കുട്ടി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കുട്ടിയില്‍നിന്ന് ചില സൂചന ലഭിച്ചതോടെ വീട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.