അടിമാലി: ആയുർവേദ ചികിൽസയ്ക്ക് എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടറായ വൈദികൻ അറസ്റ്റിൽ. അടിമാലി കല്ലാർകുട്ടി റോഡിൽ പാലക്കാടൻ ആയുർവേദ വൈദ്യശാല നടത്തുന്ന ഡോക്ടർ റെജിയെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
വൈദ്യശാലയിൽ ചികിത്സയ്ക്ക് എത്തിയ ഇരുപതുകാരിയെ വൈദികൻ കയറിപിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
ഹോർമോൺ ചികിത്സയുടെ ഭാഗമായാണ് പെൺകുട്ടി അമ്മയ്ക്കൊപ്പം വൈദ്യശാലയിൽ എത്തിയത്. തുടർന്ന് പെൺകുട്ടിയെ ഡോക്ടർ അകത്തെ മുറിയിലേക്ക് പരിശോധനയ്ക്കായി കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് ഡോക്ടർ കയറിപിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പെൺകുട്ടിയുടെ മൊഴി. തിങ്കളാഴ്ച രാത്രി തന്നെ പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഉടൻതന്നെ അടിമാലി പോലീസ് വൈദികനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
Content Highlights:rape attempt against girl priest arrested in adimali